Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Hospital

ഷൂ​ട്ടിം​ഗ് ഇ​തി​ഹാ​സം ജ​സ്പാ​ൽ റാ​ണ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഷൂ​ട്ട​ർ മ​നു ഭാ​ക്ക​റി​ന്‍റെ പ​രി​ശീ​ല​ക​നും മു​ൻ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വു​മാ​യ ജ​സ്പാ​ൽ റാ​ണ (49) അ​ന്ത​രി​ച്ചു. ഡ​ൽ​ഹി​യി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് നാ​ഷ​ണ​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ക​ലി​കേ​ഷ് നാ​രാ​യ​ൺ സിം​ഗ് ഡി​യോ അ​റി​യി​ച്ചു.

ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ ന​ട​ന്ന ഐ​എ​സ്എ​സ്എ​ഫ് ലോ​ക​ക​പ്പി​നി​ടെ ജ​സ്പാ​ലി​ന് നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​ട​ക്ക യാ​ത്ര​ക്കി​ടെ​യി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്.

"ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ ന​ട​ന്ന ഐ​എ​സ്എ​സ്എ​ഫ് ലോ​ക​ക​പ്പി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന് നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ത് ഗ്യാ​സി​ന്‍റെ പ്ര​ശ്ന​മാ​ണെ​ന്ന് ക​രു​തി അ​ദ്ദേ​ഹം യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ അ​സ്വ​സ്ഥ​ത വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം തേ​ടി​യ​ത്'.-​സ​ഹോ​ദ​ര​ൻ സു​ഭാ​ഷ് റാ​ണ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജ​സ്പാ​ൽ റാ​ണ​യാ​ണ് മ​നു ഭാ​ക​റി​ന്‍റെ കാ​യി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച പ്ര​ധാ​ന വ്യ​ക്തി. ജ​സ്പാ​ൽ റാ​ണ​യു​ടെ കീ​ഴി​ലെ പ​രി​ശീ​ല​ന​ത്തി​ലാ​ണ് മ​നു ഭാ​ക​ർ പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യ്ക്കാ​യി ര​ണ്ട് മെ​ഡ​ലു​ക​ൾ നേ​ടി​യ​ത്.

ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ലെ തി​രി​ച്ച​ടി​ക​ൾ​ക്ക് ശേ​ഷം മ​ത്സ​ര​രം​ഗ​ത്ത് നി​ന്നും പി​ന്മാ​റാ​ൻ ആ​ലോ​ചി​ച്ച മ​നു​വി​നെ വീ​ണ്ടും വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ലെ പ​രി​ശീ​ല​ന​മാ​യി​രു​ന്നു.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വി​ജ​യി​യാ​യ കാ​യി​ക​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് ജ​സ്പാ​ൽ റാ​ണ. 1994, 1998, 2002, 2006 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് വേ​ദി​ക​ളി​ൽ അ​ദ്ദേ​ഹം ത​ന്‍റെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം 2006-ലെ ​ദോ​ഹ ഏ​ഷ്യ​ൻ ഗെ​യിം​സി​ലാ​യി​രു​ന്നു. അ​വി​ടെ 25 മീ​റ്റ​ർ സെ​ന്‍റ​ർ ഫ​യ​ർ പി​സ്റ്റ​ൾ ഇ​ന​ത്തി​ൽ ലോ​ക റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി​യ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​നാ​യി മൂ​ന്ന് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി ച​രി​ത്രം കു​റി​ച്ചു.

ത​ന്‍റെ ക​രി​യ​റി​ൽ ആ​കെ 15 കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ലു​ക​ൾ (ഒ​ൻ​പ​ത് സ്വ​ർ​ണം, നാ​ല് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം) റാ​ണ നേ​ടി​യി​ട്ടു​ണ്ട്. കാ​യി​ക മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് രാ​ജ്യം അ​ർ​ജു​ന അ​വാ​ർ​ഡും (1994), പ​ത്മ​ശ്രീ​യും (1997), മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡും (2020) ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.

1994-ൽ ​മി​ലാ​നി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ലോ​ക റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യാ​ണ് ജ​സ്പാ​ൽ റാ​ണ കാ​യി​ക രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​ത്. വെ​റും 18-ാം വ​യ​സി​ൽ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യ ഈ ​ച​രി​ത്ര നേ​ട്ടം ഇ​ന്ത്യ​ൻ ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​വി മാ​റ്റി​യെ​ഴു​തു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു.

Latest News

Corehub Up